പി അബ്ദുല്‍ മജീദ് ഫൈസി വീണ്ടും എസ്ഡിപിഐ പ്രസിഡന്റ്


കൊച്ചി: 2018-2021 വര്‍ഷത്തെ എസ്ഡിപിഐ സംസ്ഥാന  ഭാരവാഹികളെ ആലുവ ശാന്തിഗിരി ആശ്രമത്തില്‍ നടന്ന ദ്വിദിന സംസ്ഥാന പ്രതിനിധിസഭ  തിരഞ്ഞെടുത്തു.   പ്രസിഡന്റായി പി അബ്ദുല്‍ മജീദ് ഫൈസി തുടരും. എം കെ മനോജ്കുമാര്‍, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, കെ കെ റൈഹാനത്ത് ടീച്ചര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, റോയ് അറക്കല്‍ ജനറല്‍ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു. കെ കെ അബ്ദുല്‍ ജബ്ബാര്‍, മുസ്തഫ കൊമ്മേരി, പി ആര്‍ സിയാദ്, കെ എസ് ഷാന്‍ സെക്രട്ടറിമാരായും അജ്മല്‍ ഇസ്മായില്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. പി കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര, പി പി മൊയ്തീന്‍കുഞ്ഞ്, ഇ എസ് ഖാജാഹുസൈന്‍, പി ആര്‍ കൃഷ്ണന്‍കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഡെയ്‌സി ബാലസുബ്രമണ്യന്‍, ഡോ സി എച്ച് അഷ്‌റഫ് എന്നിവരാണ് മറ്റു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍.

ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇല്യാസ് തുമ്പെ, ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡോ ആവാദ് ശരീഫ്, അഡ്വ കെ എം അഷ്‌റഫ് എന്നിവര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
MTP

MTP

Our Contributor help bring you the latest article around you


RELATED STORIES

Share it
Top