പിസി ജോര്‍ജ് എംഎല്‍എ പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ തകര്‍ത്തു

കൊച്ചി: ടോള്‍ ചോദിച്ചതിന് പാലിയേക്കര ടോള്‍ പ്ലാസയിലെ ബാരിയര്‍ പിസി ജോര്‍ജ് എംഎല്‍എ തകര്‍ത്തു. വാഹനം നിര്‍ത്തി പുറത്തിറങ്ങിയാണ് എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തത്.  ശേഷം യാത്ര തുടര്‍ന്നു. ടോള്‍ പ്ലാസ അധികൃതര്‍ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.എംഎല്‍എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിട്ടും ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ബാരിയര്‍ തകര്‍ത്തതെന്ന് പി സി ജോര്‍ജ് പറഞ്ഞു. തന്റെ വാഹനത്തില്‍ എംഎല്‍എ എന്നെഴുതിയ സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top