പിഴ പോലിസ് പോക്കറ്റിലാക്കുന്നു; അനേ്വഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: പിഴ ഈടാക്കുന്ന രശീതിയില്‍ കൃത്രിമം കാണിച്ച് പണം തട്ടുന്ന പോലിസുകാര്‍ക്കെതിരേ അനേ്വഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. പെറ്റി കേസുകളില്‍ വന്‍ തുക പിഴ ഈടാക്കി സ്വന്തം പോക്കറ്റിലിടുന്ന പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.പോലിസുകാര്‍ തോന്നിയ മട്ടിലാണ് പെറ്റി കേസുകളില്‍ പിഴ ഈടാക്കുന്നതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. യാത്രക്കാരില്‍ നിന്ന് 500 രൂപ പിഴവാങ്ങിയ ശേഷം അതേ തുക കാണിച്ച് രശീതി നല്‍കുമെങ്കിലും കൗണ്ടര്‍ഫോയലില്‍ 500 എന്നത് നൂറാക്കി തിരുത്തുമെന്നാണ് ആരോപണം. പോലിസുകാരെ നിയമം കൈയിലെടുക്കാന്‍ അനുവദിക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയില്‍ സംസ്ഥാന പോലിസ് മേധാവി, തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ എന്നിവരില്‍ നിന്ന് കമ്മീഷന്‍ അനേ്വഷണ റിപോര്‍ട്ട് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top