പിന്നാക്ക വിഭാഗ സ്‌കോളര്‍ഷിപ്പ് പദ്ധതി: 1800 കോടിയുടെ ക്രമക്കേട്

നാഗ്പൂര്‍: പിന്നാക്ക വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ 1,826.87 കോടി രൂപയുടെ ക്രമക്കേട്. മഹാരാഷ്ട്ര സാമൂഹികനീതി മന്ത്രി രാജ്കുമാര്‍ ബദോള്‍ നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും മുന്‍ തൊഴില്‍ മന്ത്രിയുമായ ഹസന്‍ മുഷര്‍റഫിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.


സ്‌കോളര്‍ഷിപ്പ് തുകയുടെ വിതരണത്തില്‍ നടന്ന ക്രമക്കേട് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 1704 സ്ഥാപനങ്ങളില്‍ നടന്ന കണക്കെടുപ്പിലാണ് 1,826.87 കോടിയുടെ ക്രമക്കേടു കണ്ടെത്തിയത്. ഇതില്‍ 96.16 കോടി രൂപ തിരിച്ചുപിടിച്ചുകഴിഞ്ഞു. ഇതു കൂടാതെ സംസ്ഥാനത്ത് ആദിവാസിക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന 70 ഓളം സ്ഥാപനങ്ങളില്‍ ക്രമക്കേട് നടക്കുന്നതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതായും മന്ത്രി അറിയിച്ചു. ഇതില്‍ രണ്ടു സ്ഥാപനങ്ങള്‍ ആദിവാസി ക്ഷേമ മന്ത്രാലയത്തിന്റേതാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top