പിന്നാക്ക വിഭാഗങ്ങള്‍ സ്വയംപര്യാപ്തത നേടണം: ഇ അബൂബക്കര്‍

മാനന്തവാടി: വിദ്യാഭ്യാസ-ആരോഗ്യ-സാമ്പത്തിക മേഖലകളില്‍ അവസരം നിഷേധിക്കപ്പെട്ട പിന്നാക്കവിഭാഗങ്ങള്‍ സ്വയംപര്യാപ്തത നേടണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍. പോപുലര്‍ ഫ്രണ്ട് വയനാട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന മഫാസ് ഭവനപദ്ധതിയുടെ ആദ്യഘട്ടമായി പൂര്‍ത്തീകരിച്ച നാലു വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


സ്വയംപര്യാപ്ത ഗ്രാമവും സ്വയംപ്രാപ്ത സമൂഹവുമാണ് ലക്ഷ്യം. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തമായൊരു സമൂഹത്തിന്റെ സൃഷ്ടിപ്പാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി ടി സിദ്ദീഖ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം ഇ ജെ ബാബു, സാമൂഹിക പ്രവര്‍ത്തകന്‍ കൈപ്പാണി ഇബ്രാഹീം, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ ഹംസ, സഹീര്‍ അബ്ബാസ് സഅദി, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി എസ് മുനീര്‍, കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് വിഭാഗം സംസ്ഥാന കോ-ഓഡിനേറ്റര്‍ എം എച്ച് ഷിഹാസ് സംസാരിച്ചു.

RELATED STORIES

Share it
Top