പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ വായ്പകള്‍ക്ക് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒബിസി/മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട എട്ട് ലക്ഷത്തില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുളള ഉദ്യോഗസ്ഥര്‍ക്ക്, ഒന്‍പത് ശതമാനം പലിശ നിരക്കില്‍ ആറ് ലക്ഷം രൂപ വരെ വാഹന വായ്പ, 10 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ ഭവന പുനരുദ്ധാരണ വായ്പ, 11 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ എന്നിവ നല്‍കുന്നു.
ജീവനക്കാര്‍ക്ക് സ്വന്തം ജാമ്യത്തില്‍ രണ്ട് ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ്. കൂടാതെ സ്വന്തമായി കച്ചവടം നടത്തുന്നവര്‍ക്ക് ഒന്‍പത് ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം രൂപ വരെ വ്യാപാര വികസന ആവശ്യത്തിനായി വായ്പ നല്‍കി വരുന്നു.
കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെയുളളവര്‍ക്ക് ആറ് ശതമാനം പലിശ നിരക്കില്‍ രണ്ട് ലക്ഷം രൂപ വരെ പെണ്‍കുട്ടികളുടെ വിവാഹത്തിനും ഒന്‍പത് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ ഭവന പുനരുദ്ധാരണം തുടങ്ങിയ വ്യത്യസ്ത ആവശ്യങ്ങള്‍ക്കും ആറ് ശതമാനം പലിശ നിരക്കില്‍ മൂന്ന് ലക്ഷം രൂപ വരെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനും വായ്പ നല്‍കുന്നു.
ഗവ. പ്രവേശന പരീക്ഷ വഴി അലോട്ട്‌മെന്റ് ലഭിച്ച മറ്റു പിന്നോക്ക വിഭാഗങ്ങളില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് 3.5-4 ശതമാനം പലിശ നിരക്കില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നല്‍കുന്നു. കൂടാതെ കുടുംബ വാര്‍ഷിക വരുമാനം നഗര പ്രദേശങ്ങളില്‍ 1,20,000 രൂപയിലും ഗ്രാമ പ്രദേശങ്ങളില്‍ 98000 രൂപയിലും താഴെയുളള മത ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന ഗവ.
പ്രവേശന പരീക്ഷ വഴി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് മൂന്ന് ശതമാനം പലിശ നിരക്കില്‍ പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നല്‍കുന്നു. വായ്പ ലഭിക്കുന്നതി ഉദ്യോഗസ്ഥജാമ്യം അല്ലെങ്കില്‍ വസ്തുജാമ്യം ആവശ്യമാണ്.
അപേക്ഷാ ഫോമിനും മറ്റു വിവരങ്ങള്‍ക്കും കോഴിക്കോട് റെയില്‍വേ സ്റ്റേഷനു സമീപം ലിങ്ക് റോഡിലുളള കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04952701800.

RELATED STORIES

Share it
Top