പിതൃത്വത്തില്‍ സംശയം; 17കാരന്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ കൈകൊണ്ട് ഇടിച്ചുകൊന്നു

ന്യൂഡല്‍ഹി: കുഞ്ഞിന്റെ അച്ഛന്‍ താനല്ലെന്ന സംശയത്തിന്റെ പേരില്‍ രണ്ടുമാസം പ്രായമായ കുഞ്ഞിനെ 17കാരനായ പിതാവ് ഇടിച്ചുകൊന്നു.  മരിക്കും വരെ കുഞ്ഞിനെ കൈകൊണ്ട് ഇടിക്കുകയായിരുന്നു. ഡല്‍ഹിയിലെ മംഗോല്‍പുരിയിലാണ് സംഭവം.കുഞ്ഞിന്റെ അമ്മയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയാണ്.ഇവര്‍ പുറത്തുപോയ സമയത്താണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് പറഞ്ഞു.തിരിച്ചു വന്നപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്.

RELATED STORIES

Share it
Top