പിതാവും മകനും ഉള്‍പ്പെടെ മൂന്നു മരണം

ആലുവ: ദേശീയപാതയില്‍ ആലുവ മുട്ടം തൈക്കാവ് ജങ് ഷനു സമീപം നിയന്ത്രണം വിട്ട കാര്‍ കൊച്ചി മെട്രോ തൂണിലിടിച്ച് പിതാവും മകനുമടക്കം മൂന്നുപേ ര്‍ മരിച്ചു. കോട്ടയം എസ്എച്ച് മൗണ്ട് പെരുമ്പായിക്കാട് നട്ടാശേരി തലവനാട്ട് മഠത്തില്‍ ടി ടി രാജേന്ദ്രപ്രസാദ് (59), മകന്‍ അരുണ്‍ പ്രസാദ് (32), രാജേന്ദ്രപ്രസാദിന്റെ മകളുടെ ഭര്‍തൃപിതാവ് നട്ടാശ്ശേരി ആലപ്പാട്ട് വീട്ടില്‍ എ എസ് ചന്ദ്രന്‍ നായര്‍ (63) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ 2.30ഓടെയായിരുന്നു അപകടം. ചന്ദ്രന്‍നായരുടെ ദുബയില്‍ ജോലിചെയ്യുന്ന മകന്‍ ശ്രീരാജിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തി ല്‍ യാത്രയാക്കിയതിനു ശേഷം മടങ്ങുകയായിരുന്നു മൂവരും. നിയന്ത്രണംവിട്ട കാര്‍ റോഡിലെ മീഡിയനില്‍ മെട്രോ തൂണിനു കവചമായി സ്ഥാപിച്ച ഇരുമ്പുവേലിയില്‍ തട്ടിയ ശേഷമാണ്  തൂണില്‍ ഇടിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. രാജേന്ദ്രപ്രസാദാണ് കാര്‍ ഓടിച്ചിരുന്നത്. പിന്‍സീറ്റിലായിരുന്നു ചന്ദ്രന്‍ നായര്‍. അപകടം നടന്ന ഉടന്‍ സമീപത്തെ നമസ്‌കാരപ്പള്ളിയിലെ ഇമാം അടക്കമുള്ള നാട്ടുകാരും വഴിയാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തി. തുടര്‍ന്ന് ഇവര്‍ വിവരമറിയിച്ചതനുസരിച്ച് ആലുവയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം വാഹനം വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുന്നതിന് മുമ്പേതന്നെ അരുണ്‍ മരണപ്പെട്ടിരുന്നു. ആശുപത്രിയിലെത്തിച്ച് അല്‍പസമയത്തിനുള്ളില്‍ തന്നെ മറ്റു രണ്ടുപേരും മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ ബന്ധുക്ക ള്‍ക്കു വിട്ടുനല്‍കി. മരിച്ച രാജേന്ദ്രപ്രസാദ് മലയാള മനോരമ എഡിറ്റോറിയല്‍ ലൈബ്രറി ജീവനക്കാരനും മകന്‍ അരുണ്‍ പ്രസാദ് മനോരമ ഓണ്‍ലൈനില്‍ സീനിയര്‍ ഡിസൈനറു മായിരുന്നു. കൊരട്ടി മാന്നാര്‍ മണപ്പുറത്ത് കുടുംബാംഗം ഗീതാപ്രസാദ് ആണ് മരിച്ച രാജേന്ദ്ര പ്രസാദിന്റെ ഭാര്യ. അശ്വതി, അഞ്ജലി എന്നിവരാണ് മറ്റു മക്കള്‍. പേരൂര്‍ കോയിപ്പുറത്ത് ആതിര വേണുഗോപാല്‍ (അധ്യാപിക, ലൂര്‍ദ് പബ്ലിക് സ്‌കൂള്‍) ആണ് മരിച്ച അരുണിന്റെ ഭാര്യ.പി ആര്‍ രാധമ്മ (മഹിളാ പ്രധാ ന്‍ ഏജന്റ്) ആണ് മരിച്ച ചന്ദ്രന്‍ നായരുടെ ഭാര്യ. ശ്രീജിത്ത് ചന്ദ്രന്‍ (ഹൈദരാബാദ്) ആണ് മറ്റൊരു മകന്‍. മരുമക്കള്‍: അശ്വതി, സജിത. രാജേന്ദ്രപ്രസാദിന്റെയും അരുണിന്റെയും ശവസംസ്‌കാരം ഇന്ന് രാവിലെ 11നും ചന്ദ്രന്‍നായരുടെ ശവസംസ്‌കാരം വൈകീട്ട് മൂന്നിനും വീട്ടുവളപ്പില്‍ നടക്കും.

RELATED STORIES

Share it
Top