പിണറായി സര്‍ക്കാര്‍ വ്യാപാരി സമൂഹത്തോട് സ്വീകരിക്കുന്നത് അനുകൂല നിലപാട് : ടി നസിറുദ്ദീന്‍അരുര്‍: പിണറായി സര്‍ക്കാര്‍ വ്യാപാരി സമൂഹത്തോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് വ്യാപാരി  വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ചന്തിരൂര്‍ യൂനിറ്റിന്റെ വ്യാപാര സംഗമം പാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനു മുമ്പ് വ്യാപാര സമൂഹത്തോട് പറഞ്ഞ കാര്യങ്ങള്‍ അധികാരത്തിലേറി ആദ്യ ബജറ്റില്‍ തന്നേ നടപ്പാന്‍ തയ്യാറായ മുഖ്യമന്ത്രി യോടും ധനകാര്യ മന്ത്രിയോടും  വ്യാപാര സമൂഹത്തിന്റെ  നന്ദിയുണ്ട്. എന്നതുകൊണ്ട് തങ്ങള്‍ എല്‍ഡിഎഫിന്റെ ഭാഗവുമല്ല. കേരളത്തില്‍ ആദ്യമായാണ് സംസ്ഥാന ബജറ്റില്‍ വ്യാപാരികള്‍ക്ക് അനുകൂലമായ നടപടിയുണ്ടായത്. ഇതൊരു കൂട്ടായ്മയുടെ വിജയമാണ്. വ്യാപാരികള്‍ക്ക് അനുകൂല നിലപാട് ആരു സ്വീകരിച്ചാലും അവരുടെ കൂടെ വ്യാപാരികള്‍ ഉണ്ടാവും. അതില്‍ രാഷ്ട്രീയ് കലര്‍ത്തേണ്ട കാര്യമില്ല. സംഘടയുടെ കൂട്ടായ്മയില്‍ അസൂയ പൂണ്ടവര്‍ ഇതിനെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ വേരോടെ പിഴുതെറിയുമെന്നും അതിനെ നസറിദ്ദീന്‍ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചാലും കുഴപ്പമില്ലെന്നും പാലക്കാടിലെ ചേരിതിരിവിനെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. മുന്‍ കാലയളവിലും കുട്ടായ്മയെ ശിഥിലമാക്കാന്‍ പലരും ശ്രമിസ്സിട്ടുണ്ടെന്നും അവരെല്ലാം ചായ കോപ്പയിലെ കൊടുങ്കാറ്റ് പോലെ അസ്തമിച്ച ചരിത്രം നമ്മളുടെ മുമ്പിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരി സമൂഹത്തിന് ദോഷം ചെയ്യുന്ന രീതിയില്‍ ജിഎസ്ടി നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂനിറ്റ് പ്രസിഡന്റ ് യു സി ഷാജി അദ്യക്ഷത വഹിച്ചു. കെഎസ്ഡിപി ചെയര്‍മാന്‍ സി ബി ചന്ദ്രബാബുവിനെ ചടങ്ങില്‍ ആദരിച്ചു.ജില്ലാ പ്രസിഡന്റ് രാജു അപ്‌സര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി രത്‌നമ്മ, അരൂര്‍ ഇന്‍ഡസ്ട്രിയല്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വി അമര്‍നാഥ്, ചേംബര്‍ ഓഫ് കേരളാ സീഫുഡ് എന്‍ഡസ്ട്രി പ്രസിഡന്റ് വി പി ഹമിദ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സി കെ പുഷ്പന്‍, ഇ ഇ ഇര്‍ഷാദ്, ജില്ലാ കമ്മിറ്റി ഭാരവാഹികളായ സബി ല്‍ രാജ്, ജേക്കബ് ജോണ്‍, വര്‍ഗീസ് വല്ല്യാക്കല്‍, ശ്രീധരഷേണായി സംസാരിച്ചു.

RELATED STORIES

Share it
Top