പിണറായി സര്‍ക്കാര്‍ കൊല്ലത്തിന് നല്‍കിയ സംഭാവനകള്‍ വ്യക്തമാക്കണമെന്ന് ബിന്ദുകൃഷ്ണകൊല്ലം: ഒരു വര്‍ഷം കഴിഞ്ഞ പിണറായി സര്‍ക്കാര്‍ കൊല്ലം ജില്ലയ്ക്ക് വികസന കാര്യങ്ങളില്‍ എന്തു സംഭാവനകള്‍ നല്‍കിയെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 സീറ്റിലും യു ഡി എഫി നെ പരാജയപ്പെടുത്തി ജയിച്ചു വന്നത് എല്‍ ഡി എഫിന്റെ  പ്രതിനിധികളാണ്.  ഇവരില്‍ രണ്ടുപേര്‍ സംസ്ഥാനത്തെ മന്ത്രിമാരും. എന്നാല്‍ ഇച്ഛാശക്തിയോടുള്ള പ്രവര്‍ത്തനം നടത്തുവാനോ ജനകീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി ജനപക്ഷത്ത് നിന്നുകൊണ്ടുള്ള ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനോ,  സാമൂഹിക ക്ഷേമ സുരക്ഷാ രംഗത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാനോ മന്ത്രിമാരടക്കമുള്ള ഇടത് ജനപ്രതിനിധികള്‍ക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പരമ പ്രധാനമായ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടിയും കയറും കൈത്തറിയും ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ യു ഡി എഫ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി വോട്ട് വാങ്ങി ജയിച്ച് അധികാരത്തില്‍ വന്നപ്പോള്‍ തിരഞ്ഞെടുപ്പ് സമയത്ത് അവര്‍ ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ മറന്ന് പോയെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.

RELATED STORIES

Share it
Top