പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ശാപം: കെ ശങ്കരനാരായണന്‍

കണ്ണൂര്‍: സംസ്ഥാനത്തിന്റെ നിത്യചെലവുകള്‍ക്ക് പോലും പണം കണ്ടെത്താനാവാതെ കടം വാങ്ങുന്ന പിണറായി സര്‍ക്കാര്‍ കേരളത്തിന്റെ ശാപ മാണെന്ന് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണന്‍. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റ് പ്രസംഗം പോലും സാഹിത്യ സമ്മേളനമാക്കിയ കഴിവുകെട്ട ധനമന്ത്രിയാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ സമ്പുഷ്ടമാക്കേണ്ട ബജറ്റ് പ്രസംഗത്തിലുടനീളം കവിതചൊല്ലി സമയം കളഞ്ഞ ധനമന്ത്രി കിഫ്ബി എന്നു മാത്രമാണ് ചൊല്ലുന്നത്. കഴിവുകെട്ട ഈ മന്ത്രിസഭയുടെ ഇത്തരം ഫണ്ടിന് പണം നല്‍കാന്‍ ആരും മുന്നോട്ടുവരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി  രാഷ്ട്രീയകാര്യ സമിതിയംഗം ബെന്നി ബഹനാന്‍ മുഖ്യപ്രഭാഷണം നടത്തി. സ്മരണിക ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയും സമരചരിത്ര രേഖ കെഎം ഷാജി എംഎല്‍എയും പ്രകാശനം ചെയ്തു. വി എ നാരായണന്‍, സുമ ബാലകൃഷ്ണന്‍, എന്‍ രവികുമാര്‍, എന്‍ രംഗരാജന്‍, വി വി പുരു ഷോത്തമന്‍, ടി ഒ മോഹനന്‍, എന്‍ പി ശ്രീധരന്‍, ടി എസ് സലീം, എ കെ അബ്ദുസ്സമദ് സംസാരിച്ചു.

RELATED STORIES

Share it
Top