പിണറായി സര്‍ക്കാരിന് ബംഗാളിന്റെയും ത്രിപുരയുടെയും അനുഭവമുണ്ടാവുമെന്ന്

തിരുവനന്തപുരം: ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന പിണറായി സര്‍ക്കാരിന് ബംഗാളിന്റേയും ത്രിപുരയുടേയും അനുഭവമാണ് ഉണ്ടാകാന്‍ പോകുന്നതെന്ന് വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന വൈസ്  പ്രസിഡന്റ് ശ്രീജാ നെയ്യാറ്റിന്‍കര. ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടതു സര്‍ക്കാരിനെതിരെ നെടുമങ്ങാട് ചന്തമുക്കില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീജ.
ന്യൂനപക്ഷ വോട്ട് നേടി അധികാരത്തില്‍ വന്ന ഇടതുപക്ഷം സംഘപരിവാറിന്റെ ഫാഷിസ്റ്റ്  നയമാണ് കേരളത്തില്‍  സ്വീകരിക്കുന്നത്. കഠ്‌വ പെണ്‍കുട്ടിയുടെ ദാരുണ മരണത്തിലും ബലാല്‍സംഘത്തിലും ലോകം മുഴുവന്‍ പ്രതികരിച്ചപ്പോള്‍ ഒരു ന്യൂനപക്ഷ സമുദായത്തെ വേട്ടയാടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. എല്‍ഡിഎഫിന്റെ കോപ്പറേറ്റനുകൂലനയങ്ങളെ തെരുവില്‍ ചോദ്യം ചെയ്തതിന് വെല്‍ഫയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുണ്ടാക്കുന്നു.
ഇത്തരം നടപടി തുടര്‍ന്നാല്‍ എല്‍ഡിഎഫിന്റെ അവസാന മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയനെന്നും അവര്‍ പറഞ്ഞു.  സംസ്ഥാന ട്രഷറര്‍ ശ്രീ പി എ  അബ്ദുല്‍ ഹക്കിം സമ്മേളനം ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top