പിണറായി സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടമായി: പി പി തങ്കച്ചന്‍ഹരിപ്പാട്: മതേതരത്വം നശിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെങ്കില്‍ കൂട്ടുത്തരവാദിത്വമില്ലാത്ത ദുര്‍ബല സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ പറഞ്ഞു. യുഡിഎഫ് മേഖല ജാഥ ഹരിപ്പാട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ല. സാമ്പത്തിക മേഖലയ്ക്ക് കനത്ത പ്രഹരമാണ് ഏറ്റുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിഷ്‌ക്രിയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് ജാഥാ ക്യാപ്റ്റന്‍ വി ഡി സതീശന്‍ എംഎല്‍എ പറഞ്ഞു. പൊതുവിതരണ സംവിധാനത്തില്‍ പിണറായി സര്‍ക്കാര്‍ വന്‍ പരാജയമാണെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. യോഗത്തില്‍ അനില്‍ ബി കളത്തില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എം ലിജു, ബി ബാബു പ്രസാദ്, ജോണ്‍സണ്‍ എബ്രഹാം, പി സി വിഷ്ണുനാഥ്, എ എ ഷുക്കൂര്‍, എം മുരളി, എസ് രാജേന്ദ്രക്കുറുപ്പ്, യു എ ലത്തീഫ്, ഷെയ്ക് പി ഹാരിസ്, കെ എസ് വേണുഗോപാല്‍, എ കെ രാജന്‍, എം കെ വിജയന്‍, എം എം ബഷീര്‍, ഹാരിസ് അണ്ടോളില്‍ സംസാരിച്ചു.

RELATED STORIES

Share it
Top