പിണറായി സര്‍ക്കാരിന്റേത് സംഘപരിവാര നിലപാട്: അബ്ദുല്‍മജീദ് ഫൈസി

ആലുവ: ദലിത് കൂട്ടക്കൊലയിലും കഠ്‌വ വിഷയത്തിലും നടന്ന ഹര്‍ത്താലുകളെ അടിച്ചമര്‍ത്തിയ പിണറായി സര്‍ക്കാര്‍ നിലപാട് ഉത്തരേന്ത്യയിലെ സംഘ് പരിവാര സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന അതേ നിലപാടുകള്‍ തന്നെയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി.
രണ്ട് ദിവസമായി ആലുവ വൈഎംസിഎ ക്യാംപ് സൈറ്റില്‍ നടന്ന് വന്ന എസ്ഡിപിഐ എറണാകുളം ജില്ലാ പ്രതിനിധി സഭയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മാസം പതിനാറാം തിയ്യതി നടന്ന ഹര്‍ത്താലിന്റെ പേരില്‍ കേരള പോലിസ് നിരപരാധികളെ വേട്ടയാടുകയാണ്.
പിഞ്ചു ബാലികക്കെതിരേ ആര്‍എസ്എസ് നടത്തിയ കൊടും ക്രൂരതക്കെതിരേ തെരുവിലിറങ്ങി പ്രതിഷേധിച്ചതിന്റെ പേരിലാണ് രാജ്യദ്രോഹവും പോസ്‌കോ വകുപ്പുകളും ചുമത്തി നിരപരാധികളെ തുറങ്കിലടക്കുന്നത്. ഇതേ നിലപാടെടുക്കുന്ന പിണറായി സര്‍ക്കാര്‍ ചെയ്യുന്നതും  സംഘപരിവാരം ചെയ്യുന്നതും ഒരുപോലെയാണ്.
പ്രതിഷേധിക്കാനിറങ്ങിയ യുവാക്കളെ പോലിസ് വേട്ടയാടിയാടുന്നത് തുടര്‍ന്നാല്‍ എസ്ഡിപിഐ അവരെ സംരക്ഷിക്കുമെന്ന് മജീദ് ഫൈസി പറഞ്ഞു.
എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ്കുമാര്‍, ജില്ലാ പ്രസിഡന്റ് വി കെ ഷൗക്കത്തലി, ജനറല്‍ സെക്രട്ടറി ഷെമീര്‍ മാഞ്ഞാലി സംസാരിച്ചു.

RELATED STORIES

Share it
Top