പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രി;ഭരണം വിലയിരുത്താനായിട്ടില്ല:വെള്ളാപ്പള്ളിതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ജനകീയനായ മുഖ്യമന്ത്രിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ വേളയിലാണ് മുഖ്യമന്ത്രിയെ പുകഴ്ത്തി വെള്ളാപ്പള്ളി രംഗത്തെത്തിയത്. ഇടതുപക്ഷത്തിന്റെ ഭരണം വിലയിരുത്താനായിട്ടില്ലെന്നും ഇനിയുള്ള വര്‍ഷങ്ങളുടെ പ്രവര്‍ത്തനം നോക്കിയേ ഒരു വിലയിരുത്തല്‍ നടക്കൂവെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ ഏകാധിപതിയാണെന്ന അഭിപ്രായം തനിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top