പിണറായി വിജയന്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ബലനായ മുഖ്യമന്ത്രി: എസ് ശരത്ത്

പന്തീരാങ്കാവ്: പിണറായി വിജയന്‍ കേരള ചരിത്രത്തിലെ ഏറ്റവും കഴിവ്‌കെട്ട മുഖ്യമന്ത്രിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് ശരത്ത്. ഒളവണ്ണ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി നടന്ന  “അവസാനിക്കണം ചോരകൊതി അവസാനിപ്പിക്കണം ഫാനസിസത്തെ” എന്ന സന്ദേശം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് ഒളവണ്ണ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ഉപദേശകര്‍ ഉണ്ടായിട്ടും ആഭ്യന്തര വകുപ്പ് അടക്കമുള്ള വകുപ്പുകള്‍ നാഥനില്ല കളരികളാണെന്നും ലോക്കപ്പ് മരണങ്ങളും പീഡനങ്ങളും നിത്യ സംഭവമാവുകയാണെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണെന്നും സര്‍ക്കാരിന്റെ നെറികെടുകള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ കള്ളകേസുകള്‍ റെജിസ്ട്രര്‍ ചെയ്യുന്ന  ജോലി മാത്രമാണ് പോലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ സുജിത്ത് അധ്യക്ഷത വഹിച്ചു. മുന്‍ കണ്ണൂര്‍ പാര്‍ലിമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് റജില്‍ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി.

RELATED STORIES

Share it
Top