പിണറായി വിജയനെ കൊല്ലും മകളെ ബലാല്‍സംഗം ചെയ്യും; ആര്‍എസ്എസ് പ്രവര്‍ത്തകനായ കൃഷ്ണകുമാര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്തുമെന്ന് ഫെയ്‌സ് ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ പ്രവാസി കൃഷ്ണകുമാര്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ലുക്കൗട്ട് നോട്ടീസ് പ്രകാരം വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുഎഇയില്‍  ആയിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്.കൊച്ചിയില്‍ നിന്നും പൊലിസ് സംഘം ഡല്‍ഹിയിലെത്തി ഇയാളെ കേരളത്തിലേക്ക് കൊണ്ടുപോവും.


താന്‍ ഗള്‍ഫിലെ ജോലി മതിയാക്കി, പഴയ ആയുധങ്ങള്‍ തേച്ചു മിനുക്കാന്‍ പോകുകയാണെന്നും 'കില്ലിങ്' ആണ് ലക്ഷ്യമെന്നും പിണറായിയെ കൊല്ലുമെന്നും ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ പിന്നീട് മാപ്പ് പറഞ്ഞെങ്കിലും കൃഷ്ണകുമാറിനെ ജോലി ചെയ്തിരുന്ന അബുദാബിയിലെ എണ്ണക്കമ്പനി പിരിച്ചു വിട്ടു.പാര്‍ട്ടി പ്രവര്‍ത്തകരുടെ അടക്കം ഭീഷണിയുള്ളതിനാല്‍ ഡല്‍ഹി വഴി വന്നാല്‍ മതിയെന്ന് കേരള പോലിസ് കൃഷ്ണ കുമാറിനെ അറിയിക്കുകയായിരുന്നു.ആര്‍എസ്എസ് പ്രവര്‍ത്തകനാണ് കൃഷ്ണകുമാര്‍.മുഖ്യമന്ത്രിയെ വധിക്കുന്നതു കൂടാതെ ഭാര്യയെയും മകളെയും ബലാല്‍സംഗം ചെയ്യുമെന്നും ഇയാള്‍ ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയിരുന്നു. ജോലി പോയെന്നും നാട്ടിലേക്ക് വരികയാണെന്നും ഏതു ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ രണ്ടാമത്തെ വീഡിയോയില്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top