പിണറായി ഭരിക്കുന്ന കാലത്തോളം കൊലപാതകങ്ങള്‍ അവസാനിക്കില്ല

തിരുവനന്തപുരം: പിണറായി വിജയന്‍ മുഖ്യമന്ത്രി ആയിരിക്കുന്നിടത്തോളം കാലം കേരളത്തില്‍ കൊല്ലും കൊലയും അവസാനിക്കാന്‍ പോവുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിന്റെ മൂക്കിനുതാഴെ മാഹിയില്‍ ഇന്നലെ രാത്രി രണ്ട് കൊലപാതകങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ അരങ്ങേറിയത്. ഇതോടുകൂടി രാഷ്ട്രീയ കൊലപാതകങ്ങളുടെ എണ്ണം കാല്‍ സെഞ്ച്വറി തികഞ്ഞെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കുമെതിരേ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ പിക്കറ്റിങ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം, സംസ്ഥാന വ്യാപക പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അറസ്റ്റ് വരിച്ചു.

RELATED STORIES

Share it
Top