പിണറായി നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ട: എം ഐ ഷാനവാസ് എംപി

തലശ്ശേരി: കേരളത്തില്‍ ആര്‍എസ്എസിനു ഒരു മുഖ്യമന്ത്രിയുണ്ടെന്നും അവരുടെ അജണ്ടയാണ് പിണറായി വിജയന്‍ കേരളത്തില്‍ നടപ്പാന്നതെന്നും കോണ്‍ഗ്രസ് നേതാവ് എം  ഐ ഷാനവാസ് എംപി. തലശ്ശേരിയില്‍ എഫ്എന്‍പിഒ സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ പ്രസ്ഥാനം ഇന്ത്യയില്‍ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. ആര്‍എസ്എസ് സിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന സീതാറാം യെച്ചൂരിയെ രാജ്യസഭയിലെത്തിക്കാതിരിക്കാന്‍ പ്രകാശ് കാരാട്ടും പിണറായിയുമാണ് നീക്കം നടത്തിയത്. ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ച് പ്രതിപക്ഷ ഐക്യനിരയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് യെച്ചൂരി നടത്തിയത്. ഇത് കാരാട്ടിനും പിണറായിക്കും സ്വീകാര്യമല്ലാത്തതതിനാലാണ് യെച്ചൂരിയുടെ രാജ്യസഭാ പ്രവേശനം തടഞ്ഞത്. ഭാരതീയ സംസ്‌കാരത്തെയും സാമൂഹിക വ്യവസ്ഥയെയും തകര്‍ത്തുകൊണ്ടിരിക്കുകയാണ് മോദി സര്‍ക്കാര്‍. കോണ്‍ഗ്രസിനെ തകര്‍ക്കാര്‍ ശ്രമിക്കുന്നവര്‍ ബിജെപിയെന്ന വിപത്തിനെ കാണാന്‍ സാധിക്കണം. നാട് ഫാഷിസത്തിലേക്കും ഏകാധിപത്യത്തിലേക്കുമാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. വി എ നാരായണന്‍, സജീവ് മാറോളി, റഷീദ് കവ്വായി, എം പിഅരവിന്ദാക്ഷന്‍, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ കേണല്‍ എസ് എച്ച് എഫ് റിസ്‌വി, പോസ്റ്റല്‍ അസി. ഡയറക്ടര്‍ എ സുധാകരന്‍, തലശ്ശേരി പോസ്റ്റല്‍ സൂപ്രണ്ട് സി എം ഭരതന്‍, ദിനു മൊട്ടമ്മല്‍, കെ മോഹനന്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top