പിണറായി കൊലപാതകം: സൗമ്യയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു

തലശ്ശേരി: പിണറായി പടന്നക്കരയിലെ വണ്ണത്താന്‍വീട്ടില്‍ കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ വണ്ണത്താന്‍ സൗമ്യയെ വീണ്ടും കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മകള്‍ ഐശ്വര്യയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനു വേണ്ടി കഴിഞ്ഞ 4 ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു.
കലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ഇന്നലെ വൈകീട്ട് 4നു സൗമ്യയെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് തലശ്ശേരി സിജെഎം കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്.  സൗമ്യയുടെ അമ്മ വടവതി കമല, പിതാവ് കുഞ്ഞിക്കണ്ണന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ നേരത്തേ തലശ്ശേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
തുടര്‍ന്നാന്ന് മകള്‍ ഐശ്വര്യയുടെ കേസുമായി ബന്ധപ്പെട്ട് സൗമ്യയെ കണ്ണൂര്‍ ജയിലിലെത്തി അന്വഷണ ഉദ്യോഗസ്ഥന്‍ തലശ്ശേരി സിഐ കെ ഇ പ്രേമചന്ദ്രന്‍ അറസ്റ്റ് രേഖപ്പെടുത്തുകയും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ നാലു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കാന്‍ അപേക്ഷ നല്‍കുകയും ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കുകയും ചെയതത്. നേരത്തേ ഭര്‍ത്താവ് കിഷോറിന് പങ്കുണ്ടെന്ന് സൗമ്യ പോലിസിന് മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കൊടുങ്ങല്ലൂരില്‍ നിന്നു കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിക്കാന്‍ പോലിസിനു തെളിവ് ലഭിക്കാത്തതിനാലാണു സൗമ്യയെ ചോദ്യം ചെയ്യാന്‍ പോലിസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങിയത്. നേരത്തേ കുടുംബത്തിലെ ദുരൂഹ മരണത്തില്‍ സൗമ്യയ്‌ക്കെതിരേ രണ്ടു കേസുകളാണു രജിസ്റ്റര്‍ ചെയ്തിരുന്നത്. ഐശ്വര്യയുടെ കേസിലും സൗമ്യ പ്രതി ചേര്‍ക്കപ്പെട്ടതോടെ സൗമ്യയെ ചോദ്യം ചെയ്യുകയെന്ന നടപടിക്രമം പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായാണ് കസ്റ്റഡിയില്‍ വാങ്ങിയത്. സൗമ്യ ഉപയോഗിച്ച മൊബൈല്‍ ഫോണുകള്‍ പോലിസ് കസ്റ്റഡിയില്‍ എടുക്കുകയും ശാസ്ത്രീയ പരിശോധനക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ റിപോര്‍ട്ട് കിട്ടിയാല്‍ മാത്രമേ തുടരനേഷണ ആരംഭിക്കുകയള്ളൂ.

RELATED STORIES

Share it
Top