പിണറായി കൂട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

തലശ്ശേരി: പ്രമാദമായ പിണറായി കൂട്ടക്കൊലക്കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കേസിലെ പ്രതിയായ പടന്നക്കരയിലെ വണ്ണത്താ ന്‍ങ്കണ്ടി സൗമ്യ(28)യെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കൂട്ടക്കൊലക്കേസിന്റെ കുറ്റപത്രം കോടതി മടക്കിയതിനെ തുടര്‍ന്ന് പിഴവുകള്‍ തീര്‍ത്ത് കുറ്റപത്രം സപ്തംബര്‍ 5ന് പോലിസ് കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. സൗമ്യക്കെതിരേ തലശ്ശേരി സിഐ എംപി ആസാദ് നല്‍കിയ മൂന്ന് കുറ്റപത്രങ്ങളാണ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നേരത്തേ തിരിച്ചയച്ചത്. കേസിലെ നിര്‍ണായക വിവരങ്ങളുടെ വിശദമായ രേഖകള്‍ പോലും കുറ്റപത്രത്തോടൊപ്പം പോലിസ് നല്‍കാത്തത് ഏറെ വിവാദത്തിന് ഇടനല്‍കിയിരുന്നു.

RELATED STORIES

Share it
Top