പിണറായി എന്‍എസ്എസിനോട് അടുക്കുന്നു: ഖാജാ ഹുസയ്ന്‍

ആലപ്പുഴ: മുന്നാക്ക സമുദായങ്ങള്‍ക്ക്  സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സംവരണം ഏര്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം  ജാതി സംവരണം എന്ന രാഷ്ട്രീയാശയത്തിന്റെ നേര്‍ക്കുള്ള പരസ്യമായ വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഖാജാ ഹുസൈന്‍ പറഞ്ഞു. സാമ്പത്തിക സംവരണത്തിനെതിരെ എസ്ഡിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ കലക്ടറേറ്റില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് പിണറായി സര്‍ക്കാര്‍ എന്‍എസ്എസിനോട് അടുക്കുന്നു എന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് കെ എസ് ഷാന്‍ അധ്യക്ഷത വഹിച്ചു. എം സാലിം ( ജില്ലാ ജനറല്‍ സെക്രട്ടറി, എസ്ഡിപിഐ) പി എസ് അഷ്‌റഫ് (മുന്‍ സംസ്ഥാന സെക്രട്ടറി, മെക്ക), എം എസ് നവാസ് നൈന ( ജില്ലാ പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട്), പി വി നടേശന്‍(ജില്ലാ ജനറല്‍ സെക്രട്ടറി, ബിഎസ്പി), ഷാനവാസ് ചെറിയനാട് ( ജില്ലാ പ്രസിഡന്റ് സാംബവ മഹാസഭ), നാസര്‍ ആറാട്ടുപുഴ (ജില്ലാ വൈസ് പ്രസിഡന്റ്, വെല്‍ഫയര്‍ പാര്‍ട്ടി),  ടി കെ നാസര്‍ ( ജില്ലാ പ്രസിഡന്റ്, എസ്ഡിടിയു), മുഹമ്മദ് റിയാസ് ഖാന്‍ ( ജില്ലാ പ്രസിഡന്റ്, കാംപസ് ഫ്രണ്ട്), റഹിയാനത്ത് സുധീര്‍,( ജില്ലാ പ്രസിഡന്റ്, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ), മിനി നൈസാം( ജില്ലാ ജനറല്‍ സെക്രട്ടറി,എന്‍ഡബ്ല്യൂഎഫ്), എ ബി ഉണ്ണി ( ജില്ലാ വൈസ് പ്രസിഡന്റ് എസ്ഡിപിഐ), കെ റിയാസ്, കെ എം നൈന (ജില്ലാ ട്രഷറര്‍ എസ്ഡിപിഐ ), സിയാദ് മണ്ണാമുറി ( ജില്ലാ സെക്രട്ടറി, എസ്ഡിപിഐ), ബാലന്‍ വീയപുരം, എ ജി സൈഫുദീന്‍, ഷഫീക്ക് പുന്നപ്ര, സിയാദ് പതിയാങ്കര, ഐ സമീര്‍ കായംകുളം, സവാദ് കായംകുളം, അനീസ് നാഥന്‍ പറമ്പില്‍ സംസാരിച്ചു.

RELATED STORIES

Share it
Top