പിണറായി എന്നെയൊന്ന് കൊന്നു തരാമോ: വധഭീഷണി മുഴക്കിയ കൃഷ്ണകുമാറിന്റെ പുതിയ വീഡിയോ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയതിന്് അബുദബിയിലെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തിയ കൃഷ്ണകുമാര്‍ നായര്‍ പുതിയ വീഡിയോയുമായി രംഗത്ത്. തന്നയൊന്ന് കൊന്നു തരുമോയെന്നാണ് പുതിയ വീഡിയോയില്‍ ഇയാള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കുന്നത്.ഏത് പാര്‍ട്ടിക്കാര്‍ക്ക് വേണമെങ്കിലും തന്നെ കൊല്ലാം. പ്രശ്‌നമില്ല.


അന്ന് മദ്യപിച്ചാണ് പിണറായിക്കെതിരേ ഭീഷണി മുഴക്കിയത്. അബുദാബിയില്‍ വച്ച് എന്നെ കൊണ്ട് നിങ്ങള്‍ മാപ്പു പറയിച്ചു. ഒന്നേമുക്കാല്‍ ലക്ഷം രൂപ ശമ്പളമുണ്ടായിരുന്ന ജോലിയും ഇല്ലാതാക്കി. ഇങ്ങനെ ഇനിയും ജീവിക്കാന്‍ വയ്യ. എനിക്കേറ്റവുമിഷ്ടപ്പെട്ട മുഖ്യമന്ത്രിമാര്‍ ഇകെ നയനാര്‍, കെ കരുണാകരന്‍, ഉമ്മന്‍ചാണ്ടി എന്നിവരാണെന്നും ഇയാള്‍ പറയുന്നു.അബുദബിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഇയാളെ അറസ്റ്റ് ചെയ്യുകയും പിന്നീട് തീഹാര്‍ ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. ഡല്‍ഹി പോലിസ് ഇയാളെ കേരള പോലിസിന് കൈമാറി. പിന്നീട് ഇയാള്‍ ജയില്‍ മോചിതനാവുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top