പിണറായിയേക്കാള്‍ വിശ്വാസം മാര്‍പാപ്പയില്‍

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ തനിക്ക് വിശ്വാസമുള്ളത് ഫ്രാന്‍സിസ് മാര്‍പാപ്പയിലാണെന്ന് എം എന്‍ കാരശ്ശേരി. കന്യാസ്ത്രീകളെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മതേതര സമാജം നടത്തിവരുന്ന 24 മണിക്കൂര്‍ കുത്തിയിരുപ്പ് സമരം അവസാനിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ പി രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. കെ സി അബു, കെ അജിത, ബിജു ആന്റ—ണി, ഹരീന്ദ്രനാഥ് മൊകവൂര്‍, പി എന്‍ ജോസഫ്, ശ്രീശൈലം ഉണ്ണി സംസാരിച്ചു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top