പിണറായിയെ മോഡിയോടും ട്രംപിനോടും ഉപമിച്ച് ജനയുഗം എഡിറ്റര്‍തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്റര്‍ രാജാജി മാത്യു തോമസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും തുല്യമാണ് പിണറായിയുടെ നിലപാടുകള്‍ എന്നാണ് രാജാജി മാത്യു തോമസ്
സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു നടന്ന മാധ്യമ സെമിനാറില്‍ പറഞ്ഞത്.
മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണ്. 'കടക്ക് പുറത്ത്' എന്ന് ഒരു മുഖ്യമന്ത്രിയും മാധ്യമങ്ങളോടു പറഞ്ഞിട്ടില്ല. ആശയവിനിമയത്തിനു സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ല. ഇടതുപക്ഷം ഇക്കാര്യം ചിന്തിക്കണം

മാധ്യമ സ്വാതന്ത്ര്യം എന്നത് വിലപ്പെട്ട ഒന്നാണെന്ന തിരിച്ചറിവ് ഇടതുപക്ഷ പ്രസ്ഥാനത്തിന് ഉണ്ടാവേണ്ടതുണ്ട്. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കുന്ന പൊതുമാധ്യമ സമീപനം സ്വീകരിക്കുമ്പോള്‍ അത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് കഴിയണം.സ്വകാര്യമൂലധന താല്‍പ്പര്യം സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്  ഇവിടെ മാധ്യമങ്ങള്‍ ഒഴിവാക്കപ്പെടുന്നത്-രാജാജി മാത്യു തോമസ് പറഞ്ഞു

RELATED STORIES

Share it
Top