പിണറായിക്കും നരേന്ദ്ര മോദിക്കും ഒരേ ശൈലി: വി എസ് ജോയി

പട്ടാമ്പി: കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോഡിയുടെയും കേരളം ഭരിക്കുന്ന പിണറായി വിജയന്റെയും ജനവിരുദ്ധ പ്രവര്‍ത്തനം ഒരേ രീതിയിലാണെന്നും എല്ലാം ശരിയാക്കാന്‍ വന്നവര്‍ക്കും നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്തവര്‍ക്കും ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും ജനവിരുദ്ധ സര്‍ക്കാറുകള്‍ക്ക് മറുപടി നല്‍കാന്‍ ജനം കാത്തിരിക്കുകയാണെന്നും മുന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയി. വിളയൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡണ്ട് സുനില്‍കുമാര്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. ഡിസിസി മെംബര്‍ വി അഹമ്മദ് കുഞ്ഞി, വി.എം മുസ്തഫ, കെ.സി വി പിന്‍, നീലടി സുധാകരന്‍, പി കെ ഗോപിനാഥന്‍, കെ ആര്‍ നാരായണസ്വാമി, രാജന്‍ മേനോന്‍, എം സി മുഹ്‌സിന്‍, ഷംസു, കുട്ടാപ്പു, സ്വാദിക്ക്, സജീവ്, ശിവന്‍, വാപ്പുട്ടി, വിശ്വനാഥന്‍, ഉല്‍സവ്, ബിജു, ശശി എന്നിവര്‍ സംസാരിച്ചു.സാരിച്ചു.

RELATED STORIES

Share it
Top