പിഡിപിയെ പിളര്‍ത്താനുള്ള ശ്രമം ഭവിഷ്യത്തുണ്ടാക്കും: മെഹ്ബൂബ

ശ്രീനഗര്‍: പിഡിപിയെ പിളര്‍ത്താനുള്ള കേന്ദ്രത്തിന്റെ ഏതു ശ്രമവും ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് ജമ്മു-കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായ മെഹ്ബൂബ മുഫ്തി.
പിഡിപി ശക്തമായ പാര്‍ട്ടിയാണ്. പരിഹരിക്കാന്‍ കഴിയുന്ന ഭിന്നതകളേ പാര്‍ട്ടിയിലുള്ളൂ. 1987ല്‍ ജനങ്ങളുടെ വോട്ടുകള്‍ കവരാന്‍ മുസ്‌ലിം ഐക്യമുന്നണിയെ തകര്‍ത്തതുപോലെ പിഡിപിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നുവെങ്കില്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കും- വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മെഹ്ബൂബ.
ബിജെപി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഇതാദ്യമായാണ് മെഹ്ബൂബ പൊതുവേദിയില്‍ എത്തുന്നത്.

RELATED STORIES

Share it
Top