പിഡിപിയുമായി സഖ്യത്തിനില്ല: കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ പിഡിപിയുമായി സഖ്യം ചേരുന്ന കാര്യം പരിഗണനയിലില്ലെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ബിജെപി ജമ്മുകശ്മീരിനെ തകര്‍ത്തുവെന്നും പിഡിപിയുമായുള്ള അവരുടെ സഖ്യം അവസരവാദപരമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി -പിഡിപി സഖ്യം ഒരു ഹിമാലയന്‍ മണ്ടത്തരമായിരുന്നു. ഏറ്റവും കൂടുതല്‍ സാധാരണക്കാര്‍ കൊല്ലപ്പെട്ടതും വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ നടന്നതും കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയാണ്. എല്ലാ പ്രശ്‌നങ്ങളിലും ഒന്നാമത്തെ കുറ്റവാളി കേന്ദ്രസര്‍ക്കാരാണെന്നും രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ ഗുലാം നബി ആസാദ് പറഞ്ഞു.
അതേസമയം, കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ജനവിധി തങ്ങള്‍ നേടിയിരുന്നില്ലെന്നു നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പ്രതികരിച്ചു. പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങള്‍ക്ക് നല്‍കണമെന്നും ഒമര്‍ അബ്ദുല്ല പറഞ്ഞു.

RELATED STORIES

Share it
Top