പിടിയിലായവരില്‍ രണ്ടുപേരും ഷുഹൈബിനെ വെട്ടിയവര്‍: കൊലയാളി സംഘത്തില്‍ 5 പേര്‍

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷൂഹൈബിനെ വെട്ടിയവരാണ് പിടിയിലായവരില്‍ രണ്ട് പേരെന്ന് പോലിസ്.
കൊലയാളി സംഘത്തില്‍ ആകെ അഞ്ച് പേരാണുള്ളത്.  അഞ്ചുപേരും നേരിട്ട് പങ്കെടുത്തവരാണ്.  ശുഹൈബിനെ കാണിച്ചു കൊടുത്തത് രണ്ടുപേരാണ്.ഒരാള്‍ െ്രെഡവറായി ഇരുന്നു. മറ്റൊരാള്‍ ബോംബെറിഞ്ഞു. തുടര്‍ന്ന് മൂന്നുപേര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഘത്തിലുള്ളവര്‍ എസഎഫ്‌ഐ, ഡിവൈഎഫ്.ഐ, സിഐടിയു പ്രവര്‍ത്തകരാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

RELATED STORIES

Share it
Top