പിടിച്ചെടുത്ത വാഹനങ്ങള്‍ പാര്‍ക്കിങിന് തടസ്സമാവുന്നുആലത്തൂര്‍: പിടിച്ചെടുത്ത വാഹനങ്ങള്‍ താലൂക്ക് ഓഫീസ് വളപ്പില്‍ പാര്‍ക്കിങ്ങിന് തടസ്സമാവുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വടക്കഞ്ചേരി തേനിടുക്കില്‍ നിന്ന് മണ്ണ് കയറ്റിയ ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്ത് താലൂക്ക് ഓഫീസില്‍ നിര്‍ത്തിയതോടെ ഇവിടെ വാഹനപാര്‍ക്കിങ് പൂര്‍ണമായി നടക്കാത്തത്.  അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന വാഹനങ്ങളാണ് ഇവ. ടിപ്പര്‍ ലോറികള്‍ താലൂക്ക് ഓഫീസിന്റെ മുന്‍ഭാഗത്തെ പാര്‍ക്കിങ് കേന്ദ്രത്തിലാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, സബ്ട്രഷറി, സബ് ജയില്‍, ഇലക്ഷന്‍ ഓഫീസ് ,താലൂക്ക് സര്‍വെ വിഭാഗം എന്നിവിടങ്ങളിലെ ജീവനക്കാരുടെ വാഹനങ്ങള്‍ ഇപ്പോള്‍ പാര്‍ക്ക് ചെയ്യാന്‍ പറ്റുന്നില്ല .കൂടാതെ സമീപത്തെ വ്യാപാരികളുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരും ഇവിടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് .പുറമെയുള്ളവരുടെ  അനധികൃത പാര്‍ക്കിങ് ഒഴിവാക്കാനും താലൂക്ക് ഓഫീസ് വളപ്പിലെ പിടിച്ചെടുത്ത വാഹനങ്ങളും അടിയന്തിരമായി മാറ്റണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ദേശീയ മൈതാനത്തേക്ക് ഇവ മാറ്റി ജീവനക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമുണ്ടാക്കണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top