പിടിച്ചുപറി സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്ക്

അമ്പലപ്പുഴ: പിടിച്ചുപറി സംഘത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. പുറക്കാട് പഞ്ചായത്ത് 8 ാം വാര്‍ഡ് തോട്ടപ്പള്ളി പുതുവല്‍ രാജുവിന്റെ മകന്‍ സുദര്‍ശനന്‍ (38) നാണ് പരിക്കേറ്റത്.
തലക്കും വലതുകണ്ണിന്റെ പുരികത്തിനും ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ സുദര്‍ശനനെ വണ്ടാനം മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബര്‍ 30ന് തോട്ടപ്പള്ളിയില്‍ വച്ചായിരുന്നു സംഭവം. രാത്രി 7.30 ഒടെ തോട്ടപ്പളളി ബീച്ചില്‍ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന തമിഴ്‌നാട് സ്വദേശിയായ യുവാവില്‍ നിന്ന് തോട്ടപ്പള്ളി പൂന്തോപ്പ് സ്വദേശി ചെല്ലമണിയും ഇയാളുടെ സുഹൃത്ത് പാണ്ടിയെന്നു വിളിക്കുന്ന യുവാവും ചേര്‍ന്ന് 4000 രൂപ തട്ടിയെടുക്കുകയും അക്രമിക്കുകയും ചെയ്തു.
സംഭവം കണ്ട് ഓടിയെത്തിയ സുദര്‍ശനനേയും അക്രമിച്ച സംഘം ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന 2600 രൂപയും തട്ടിയെടുക്കുകയായിരുന്നു.പരാതിയെ തുടര്‍ന്ന് അമ്പലപ്പുഴ പോലിസ് ചെല്ലമണിയെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചതായും പറയുന്നു. ഇതിനെതിരെ ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കുമെന്ന് സുദര്‍ശനന്‍ പറഞ്ഞു.

RELATED STORIES

Share it
Top