പിടികൂടുന്ന ഇരുചക്ര വാഹനങ്ങള്‍ക്ക് രേഖകളില്ലെന്ന് പോലിസ്

മട്ടന്നൂര്‍: രാഷ്ട്രീയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മട്ടന്നൂര്‍, മാലൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പോലിസ് വാഹന പരിശോധന ശക്തമാക്കി. കസ്റ്റഡിയിലെടുക്കുന്ന മിക്ക ഇരുചക്ര വാഹനങ്ങള്‍ക്കും മതിയായ രേഖകള്‍ ഇല്ലെന്നാണു കണ്ടെത്തല്‍. മിക്കവരും ഇന്‍ഷുറന്‍സ് പുതുക്കിയിട്ടില്ല. ഹെല്‍മറ്റ് ധരിച്ച് ബൈക്കില്‍ പോകുന്നവരെ പോലും പരിശോധിക്കുന്നുണ്ടെങ്കിലും ലൈസന്‍സ് ഇല്ലാത്തവരും കുടുങ്ങുന്നുണ്ട്. ഇത്തരം വാഹനങ്ങളുടെ നമ്പര്‍ കുറിച്ചെടുക്കുന്ന സംഭവം ഇവര്‍ അറിയുന്നില്ല. വാഹനത്തിന്റെ ആര്‍സി ഉടമയെ തേടി പോലിസിന്റെ വിളി വരുമ്പോഴാണ് രക്ഷിതാക്കള്‍ ഉണരുന്നത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തിലുള്ള പോലിസ് പരിശോധന ദുരിതമായതായി യാത്രക്കാര്‍ പറയുന്നു. എന്നാല്‍ പരിശോധനയില്‍ ആരെയും ബുദ്ധിമുട്ടിക്കില്ലെന്നും മതിയായ രേഖകളില്ലാത്ത വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നതെന്നുമെന്നാണ് പോലിസിന്റെ വിശദീകരണം. വാര്‍ഷിക പൊതുയോഗംഉരുവച്ചാല്‍: ശിവപുരം റബര്‍ ഉല്‍പാദക സംഘം വാര്‍ഷിക പൊതുയോഗവും സെമിനാറും നടത്തി. കാഞ്ഞിലേരി ജിഎല്‍പി സ്‌കൂളില്‍ ഡെപ്യൂട്ടി റബര്‍ പ്രൊഡക്ഷന്‍ കമ്മീഷനര്‍ കെ പി പ്രദീപ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ പി നാരായണന്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top