പിടിഐയില്‍ കൂട്ടപ്പിരിച്ചുവിടല്‍: കെയുഡബ്ല്യൂജെ പ്രതിഷേധിച്ചു

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പ്രസ്ട്രസ്റ്റ് ഓഫ് ഇന്ത്യ (പിടിഐ) രാജ്യവ്യാപകമായി 297 ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു. റീട്രഞ്ച്‌മെന്റ് എന്ന ഓമനപ്പേരിലാണ് പിരിച്ചുവിടല്‍. ചെലവ് വെട്ടിക്കുറയ്ക്കല്‍, ജീവനക്കാരുടെ സംഖ്യ കുറയ്ക്കല്‍ എന്നീ പേരില്‍ ആധുനിക കോര്‍പറേറ്റ് മാധ്യമ മുതലാളിത്തം അടുത്തിടെ ആയിരത്തിലധികം ജീവനക്കാരെയാണ് ഒരുവര്‍ഷത്തിനകം പിരിച്ചുവിട്ടത്. കഴിഞ്ഞവര്‍ഷം ഹിന്ദുസ്ഥാന്‍ ടൈംസ് ഗ്രൂപ്പും ടെലഗ്രാഫ് പത്രഗ്രൂപ്പും പിരിച്ചുവിട്ടത് 100കണക്കിന് മാധ്യമപ്രവര്‍ത്തകരെയാണ്.
ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കാന്‍ പിടിഐ മാനേജ്‌മെന്റ് ഉടനടി തയ്യാറാവണം. പ്രധാനമന്ത്രിയും തൊഴില്‍ വകുപ്പും പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് പിരിച്ചുവിടല്‍ നീക്കം മരവിപ്പിക്കണം. പ്രത്യക്ഷ സമരത്തിനും ഒപ്പം നിയമപോരാട്ടത്തിനുമുള്ള പിടിഐ എംപ്ലോയീസ് യൂനിയനുകളുടെ നീക്കങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നതായും കെയുഡബ്ല്യൂജെ ജനറല്‍ സെക്രട്ടറി സി നാരായണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top