പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് സുരക്ഷയില്ലാതെ അമ്മത്തൊട്ടില്‍തൊടുപുഴ: ജില്ലാ ആസ്ഥാനത്ത് ജില്ലാ ആശുപത്രിയിയോട് ചേര്‍ന്നുള്ള അമ്മത്തൊട്ടിലിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ തകരാറിലായിട്ട് വര്‍ഷങ്ങള്‍.ഇതറിയാ െത ചോരക്കുഞ്ഞുങ്ങളെയെത്ത ിക്കുന്നതാണ് പ്രശ്‌നമാവുന്നത്.അമ്മത്തൊട്ടിലിന്റെ ഓട്ടോമാറ്റിക് സംവിധാനങ്ങളും വാതിലും നശിച്ചതാണ് പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന് ഭീഷണിയാകുന്നത്.അമ്മത്തൊട്ടിലിന്റെ കുഞ്ഞുങ്ങളെ കിടത്താനുള്ള തൊട്ടില്‍ മാത്രമേ ഇപ്പോള്‍ ഇവിടെയുള്ളു.ഓട്ടോമാറ്റിക് സംവിധാനം നിലച്ച വിവരം അറിയാത്തവര്‍ രാത്രിയിലോ മറ്റോ തൊട്ടിലില്‍ കുഞ്ഞിനെ കിടത്തി സ്ഥലം വിട്ടാല്‍ കുഞ്ഞ് സുരക്ഷിതയല്ല.അമ്മതെട്ടിലിന്റെ ചുറ്റും തെരുവ് നായകളുടെ താവളമാണ്. കുഞ്ഞുമായി ആളെത്തിയാല്‍ തൊട്ടിലിന്റെ വാതില്‍ തനിയെ തുറക്കും.കുഞ്ഞിനെ ഇതിനുള്ളില്‍ സജ്ജീകരിച്ചിരിക്കുന്ന തൊട്ടിലില്‍ കിടത്തി ആള്‍ പിന്‍മാറുമ്പോള്‍ വാതില്‍ തനിയെ അടയും.ഇതിന് ശേഷം കുഞ്ഞ് ഇതിനുള്ളില്‍ സുരക്ഷിതമാണ്.തൊട്ടിലില്‍ കിടന്ന് കുഞ്ഞ് കരയുന്നതോടെ ആശുപത്രിക്കുള്ളില്‍ അലാറം മുഴങ്ങും.അമ്മത്തൊട്ടില്‍ കുഞ്ഞ് എത്തിയ വിവരം അറിഞ്ഞ് ആശുപത്രി അധികൃതര്‍ എത്തും.ഇതായിരുന്നു അമ്മത്തൊട്ടിലിന്റ ഓട്ടോമാറ്റിക് പ്രവര്‍ത്തനം. തെരുവിലും വഴികളിലും കുഞ്ഞുങ്ങളെ ഉപേക്ഷിക്കപ്പെടുന്നത് തടയുന്നതിനു 2009ല്‍ സംസ്ഥാന ശിശുക്ഷേമ സമിതി സ്ഥാപിച്ചതാണ് അമ്മത്തൊട്ടില്‍. 2010 ലും 2011ലും രണ്ട് കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ നിന്ന് ലഭിച്ചു.പിന്നീട് ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ പ്രവര്‍ത്തന രഹിതമായി. അതോടെ പ്രവര്‍ത്തനവും നിലച്ചു. എന്നാല്‍ അമ്മത്തൊട്ടിലിന്റെ പ്രവര്‍ത്തനം നിശ്ചലമാണെന്ന വിവരം അറിയാതെ കുഞ്ഞുമായി കഴിഞ്ഞ ദിവസം എത്തിയ ആളെ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഒരാളാണ് മടക്കി അയച്ചത്.ഇയാള്‍ സമീപത്തെ കടയിലേക്ക് രാത്രിയില്‍ പോകുമ്പോഴാണ് കൈക്കുഞ്ഞുമായി ഇതിന് സമീപം നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

RELATED STORIES

Share it
Top