പിഞ്ചുകുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു, രക്ഷിക്കാന്‍ ശ്രമം തുടരുന്നുഭുവനേശ്വര്‍: പതിനാറു ദിവസം പ്രായമായ കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു. ഒഡീഷയിലെ കട്ടക്കിലുള്ള തലബസ്ഥ ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്തിട്ട കട്ടിലില്‍ മാതാവിന് സമീപം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ കുരങ്ങന്‍ എടുത്തുകൊണ്ട് പോവുകയായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ വിപുലമായ ശ്രമങ്ങള്‍ ആരംഭിച്ചതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുക്കുന്നത് കണ്ട മാതാവ് ഒച്ച വച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വനം, അഗ്നിശമന സേനാംഗങ്ങള്‍ കുഞ്ഞിനെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു. എന്നാല്‍ കുട്ടിയുടെ കരച്ചില്‍കേള്‍ക്കാത്തത് രക്ഷാ പ്രവര്‍ത്തനത്തെ വെല്ലുവിളിയിലാക്കുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ പ്രതികരിച്ചു.
30 പേരടങ്ങുന്ന വനംവകുപ്പ് സേനാംഗങ്ങള്‍ മുന്ന് സംഘങ്ങളായി തിരിഞ്ഞാണ് സമീപത്തെ വനമേഖലയില്‍ നടത്തുന്ന തിരച്ചിലിന് നേതൃത്വം നല്‍കുന്നത്. പ്രദേശവസികളും ഇവരോടൊപ്പമുണ്ട്.

RELATED STORIES

Share it
Top