പിക്കപ്പ് വാനിടിച്ച് സിഗ്നല്‍ സംവിധാനം തകര്‍ന്നുതിരുവനന്തപുരം: നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാനിടിച്ച് ട്രാഫിക് സിഗ്നലും നിരീക്ഷണ കാമറകളും തകര്‍ന്നു. പാളയം മസ്ജിദിനു മുന്നില്‍ ഇന്നലെ പുലര്‍ച്ചെ 3.30 ഓടെയാണ് അപകടം. തമിഴ്‌നാട്ടിലെ കാവല്‍കിണറില്‍ നിന്നും പോത്തന്‍കോട്ടേക്ക് പച്ചക്കറിയുമായി പോയ വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തിന്റെ സ്റ്റിയറിങ് ലോക്കായി നിയന്ത്രണം വിട്ടതാണ് അപകടകാരണം. വാഹനത്തില്‍ ഡ്രൈവറും സഹായിമാണ് ഉണ്ടായിരുന്നത്. ഇരുവരും അല്‍ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തില്‍ വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സും പോലിസും സ്ഥല ത്തെത്തി തകരാറിലായ സിഗ്നല്‍ സംവിധാനം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

RELATED STORIES

Share it
Top