പിക്അപ്പ് വാന്‍ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞു; ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടുതലയോലപ്പറമ്പ്: പിക്അപ്പ് വാന്‍ റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇരട്ടപ്പാതയായ ഇവിടെ അപകടത്തെ തുടര്‍ന്ന് കോട്ടയം റൂട്ടിലേക്കുള്ള ട്രെയിന്‍ ഗതാഗതം ഒരു മണിക്കൂറോളം നിലച്ചു. തിരുവനന്തപുരത്തേക്കുള്ള ജനശതാബ്ദി എക്‌സ്പ്രസ് കടന്നു പോകുന്നതിന് ഏതാനും മിനിറ്റുകള്‍ക്ക് മുമ്പാണ് അപകടം.  അപകടത്തില്‍ പിക്അപ്പ് വാന്‍ ഡ്രൈവര്‍ വെട്ടിക്കാട്ടുമുക്ക് സ്വദേശി പരിക്കേല്‍ക്കാതെ അല്‍ഭുതകരമായി രക്ഷപെട്ടു. ഇന്നലെ രാവിലെ പത്തിന് കോട്ടയം എറണാകുളം റോഡില്‍ പിറവം റോഡ് റെയില്‍വേ സ്‌റ്റേഷന് സമീപം കല്ലുവേലി റെയില്‍ ക്രോസിനടുത്താണ് സംഭവം. ജനശതാബ്ദി എക്‌സ്പ്രസ് പിറവം റോഡിലും കേരള എക്‌സ്പ്രസ് മുളന്തുരുത്തി സ്‌റ്റേഷനിലും പിടിച്ചിട്ടു. അപകടംമൂലം മറ്റ് ചില ട്രെയിനുകളും വൈകിയാണ് ഓടിയത്. കല്ലുവേലി വടയാടിയില്‍ രവിയുടെ വീട് പണിക്കായി കൊണ്ടുവന്ന സാധനങ്ങള്‍ തിരികെ കൊണ്ടുപോകാനായി വന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ജെസിബി കൊണ്ടു ഉപയോഗിച്ചാണ് ട്രാക്കില്‍ നിന്നും എടുത്തു മാറ്റിയത്. മഴയില്‍ തെന്നി കിടന്ന പൂഴി റോഡിലൂടെ പോയ വാഹനം  ട്രാക്കിലേക്ക് മറിയുകയായിരുന്നു.

RELATED STORIES

Share it
Top