പികെ ഫിറോസിന് സീറ്റ് വേണ്ടെന്ന് പറയില്ല: യൂത്ത്‌ലീഗ്മലപ്പുറം: വേങ്ങര നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് സീറ്റ് വേണ്ടെന്ന് പറയില്ലെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് മല്ലപ്പുറം ജില്ലാ ഭാരവാഹികള്‍. ജലസംരക്ഷണ കാംപയിനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സ്ഥാനാര്‍ഥിയെ തീരുമാനിക്കേണ്ടത് മുസ്‌ലിം ലീഗാണ്. ഫിറോസിന് സീറ്റ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തിനാണ് നേതാക്കള്‍ മറുപടി നല്‍കിയത്. കെഎം ഷാജിയും എം ഷംസുദ്ദീനും നിയമസഭയിലെ യൂത്ത് ലീഗ് പ്രതിനിധികളാണെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളംപാറ, ജനറല്‍ സെക്രട്ടറി കെപി അഷ്‌റഫ്, ഖജാഞ്ചി സുബൈര്‍ തങ്ങള്‍, വൈസ് പ്രസിഡന്റ് വികെഎം ഷാഫി, മുസ്തഫ അബ്ദുള്‍ ലത്തീഫ് പങ്കെടുത്തു.[related]

RELATED STORIES

Share it
Top