പിഎസ്‌സി റാങ്ക് പട്ടികകളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിക്കുന്ന റാങ്ക് പട്ടികകളില്‍ ഉദ്യോഗാര്‍ഥികളുടെ എണ്ണം വര്‍ധിപ്പിക്കും. സാധ്യത പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ എണ്ണം അഞ്ചിരട്ടിയായും വര്‍ധിപ്പിക്കും. തസ്തിക ഉണ്ടെങ്കിലും റാങ്ക് പട്ടികയില്‍ മതിയായ ആളില്ലാത്തതിനാല്‍ നിയമനം നടക്കാതിരിക്കുന്നത് പരിഹരിക്കുകയാണ് ലക്ഷ്യം.
ആരോഗ്യവകുപ്പ് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ടിന്റെ 14 ജില്ലകളിലെയും റാങ്ക് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കും. മില്‍മയില്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (ബ്രോയിലര്‍ ഓപറേറ്റര്‍- ജനറല്‍ കാറ്റഗറി എന്‍സിഎ ഒബിസി) തസ്തികയിലേക്ക് ഇന്റര്‍വ്യൂ നടത്തും. കൊല്ലം, കാസര്‍കോട് ജില്ലകളില്‍ നീതിന്യായ വകുപ്പില്‍ പ്രോസസ് സെര്‍വര്‍, എറണാകുളം ജില്ലയില്‍ ആരോഗ്യവകുപ്പില്‍ ബ്ലാക്ക് സ്മിത്ത് തസ്തികകളിലേക്ക് സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. ഫയര്‍ ആന്റ് റസ്‌ക്യൂ വകുപ്പില്‍ ഫയര്‍മാന്‍ ഡ്രൈവര്‍ കം പമ്പ് ഓപറേറ്റര്‍ (പട്ടിക വിഭാഗ പ്രത്യേക നിയമനം), ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ കെമിസ്ട്രി (പട്ടിക വിഭാഗം) തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ഓറല്‍ മെഡിസിന്‍ ആന്റ് റേഡിയോളജി (ഒന്നാം എന്‍സിഎ-എല്‍സി/എഐ), അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മൈക്രോബയോളജി (ഒന്നാം എന്‍സിഎ - മുസ്്‌ലിം), അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ റേഡിയോ തെറാപ്പി, അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ മൈക്രോബയോളജി (ഒന്നാം എന്‍സിഎ-ഒബിസി), ഡ്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ (എന്‍സിഎ- ഒബിസി), കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ആരോഗ്യവകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (രണ്ടാം എന്‍സിഎ-എല്‍സി/എഐ) തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും.

RELATED STORIES

Share it
Top