'പിഎസ്‌സിയില്‍ മുസ്്‌ലിം ഉദ്യോഗ സംവരണം പുനര്‍നിശ്ചയിക്കണം'

കോട്ടയം: പിഎസ്്‌സിയില്‍ മുസ്്‌ലിം ഉദ്യോഗസംവരണം പുനര്‍നിശ്ചയിക്കണമെന്ന് കേരളാ മുസ്്‌ലിം ജമാഅത്ത് കൗണ്‍സില്‍ ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ഈഴവ സമുദായം ഏറ്റവും വലിയ പിന്നാക്ക വിഭാഗമായിരുന്ന സമയത്ത് അവര്‍ക്ക് 14 ശതമാനവും മുസ്്‌ലിംകള്‍ക്ക് 12 ശതമാനവും നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ 2001 ലെയും 2011 ലെയും സെന്‍സസ് പ്രകാരം കേരളത്തിലെ ഏറ്റവും വലിയ പിന്നാക്ക സമുദായം മുസ്്‌ലിംകളാണെന്ന് വ്യക്തമാണ്. അതിനാല്‍ സംവരണം 12 ശതമാനത്തില്‍ നിന്നു 14 ശതമാനമായി ഉയര്‍ത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി പി പി അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബഷീര്‍ തേനംമാക്കല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി എച്ച് ഉമ്മര്‍ കാസിം, സെക്രട്ടറി എം കെ ഹാഷിം, പ്രഫ. ഷവാസ് ഷെരീഫ്, ജമാല്‍ പാറയ്ക്കല്‍, ഉനൈസ് പാലപറമ്പില്‍, സരിത് സലീം, ബഷീര്‍ കണ്ണാട്ട്, മുഹമ്മദ് റാഫി, പി എസ് അബ്ദുല്‍ സലാം, ഹഫീസ് മുഹമ്മദ്, അജ്മല്‍ റസ്സാക്ക്, കെ എ അബ്ദുല്‍ അസീസ് സംസാരിച്ചു.

RELATED STORIES

Share it
Top