'പിഎഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്രത്തിന്റെ സമീപനം നിരാശാജനകം'

കോട്ടക്കല്‍: പിഎഫ് പെന്‍ഷന്‍കാരോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ സമീപനം നിരാശാജനകമാണെന്നും എല്ലാവിധ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ നിര്‍ത്തല്‍ ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തിവരുന്നതെന്നും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം പറഞ്ഞു.
പ്രൊവിഡന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കോട്ടക്കലില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ ടി മുഹമ്മദ് ബഷീര്‍ എംപി അധ്യക്ഷത വഹിച്ചു.
അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഡി മോഹനന്‍ വിഷയം അവതരിപ്പിച്ചു. മുന്‍ എംപി സി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍, സംഘടനയുടെ അഖിലേന്ത്യാ നേതാക്കളായ എം എന്‍ റെഡ്ഡി, അതുല്‍ ദിഗെ, അളകര്‍ സ്വാമി, എം ധര്‍മ്മജന്‍, സംസ്ഥാന പ്രസിഡന്റ് ടി പി ഉണ്ണിക്കുട്ടി, സംസ്ഥാന ഖജാഞ്ചി വി കെ ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാംദാസ്, മലപ്പുറം ജില്ലാ സെക്രട്ടറി എല്‍ മാധവന്‍ സംസാരിച്ചു.
ഇന്ന് കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9.30ന് പതാക ഉയര്‍ത്തും. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ടി പി ഉണ്ണിക്കുട്ടി അധ്യക്ഷത വഹിക്കും. ഉച്ച്ക്ക് 12ന് പ്രതിനിധി സമ്മേളനം നടക്കും.

RELATED STORIES

Share it
Top