പിഎഫ്ആര്‍ഡിഎ ആക്റ്റ് പിന്‍വലിക്കണം: എല്‍ഐസിപിഎ

കോഴിക്കോട്: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി അടിച്ചേല്‍പ്പിച്ച പിഎഫ്ആര്‍ഡി ആക്റ്റ് പിന്‍വലിക്കണമെന്നും ഗ്യാരണ്ടീഡ് പെന്‍ഷന്‍ സമ്പ്രദായം പുനസ്ഥാപിക്കണമെന്നും എല്‍ഐസി പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോഴിക്കോട് ഡിവിഷന്റെ  21-മത്  വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
എല്‍ഐസിക്കാരുടെ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌ക്കരിക്കുക, ജനവിരുദ്ധ കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക തുടങ്ങിയ 7 പ്രമേയങ്ങള്‍ സമ്മേളനം ഐക്യകണ്‌ഠേന അംഗീകരിച്ചു. കോഴിക്കോട് സരോജ് ഭവനില്‍ (എന്‍ എം സുന്ദരം നഗര്‍) നടന്ന സമ്മേളനം കെ നടരാജന്‍ (വൈ. പ്രസി., ആള്‍ ഇന്ത്യ ഇന്‍ഷൂറന്‍സ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍) ഉദ്ഘാടനം ചെയ്തു.
നവ ഉദാരീകരണ നയങ്ങള്‍ തീവ്രതയോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും അതിനാല്‍ തന്നെ രാജ്യത്താകെയുള്ള ഗ്യാരണ്ടീഡ് പെന്‍ഷന്‍ പദ്ധതികള്‍ ഭീഷണി നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭാരവാഹികള്‍: സുകുമാരന്‍ പുന്നശ്ശേരി (പ്രസി.), പി വാസു, എം കെ ബാലകൃഷ്ണന്‍, പി ഭാസ്‌ക്കരന്‍ (വൈ. പ്രസി.), കെ കെ സി പിള്ള (സെക്ര.), സി എ മാമ്മന്‍, എ ഭാസ്‌കരന്‍, എന്‍ പി കാസ്മി (ജോ. സെക്ര.), പി റോയ് കുര്യന്‍ (ഖജാഞ്ചി), ആര്‍ ശങ്കര നാരായണന്‍ (അസിസ്റ്റന്റ് ഖജാഞ്ചി).

RELATED STORIES

Share it
Top