പിഎന്‍ബി തട്ടിപ്പ്: റിസര്‍വ് ബാങ്ക് മുന്‍ ഡെ. ഗവര്‍ണറെ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: പിഎന്‍ബി ബാങ്ക് തട്ടിപ്പുകേസുകളുമായും സ്വര്‍ണം ഇറക്കുമതിനയത്തില്‍ യുപിഎ സര്‍ക്കാര്‍ ഇളവുവരുത്തിയതുമായും ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ എച്ച് ആര്‍ ഖാനെ സിബിഐ ചോദ്യം ചെയ്തു. പൊതുതിരഞ്ഞെടുപ്പിലെ വോട്ടെണ്ണുന്നതിന് മൂന്നു ദിവസം മുമ്പ് 2014 മെയ് 13നാണ് അന്നത്തെ ധനമന്ത്രി പി ചിദംബരം സ്വര്‍ണം ഇറക്കുമതി പദ്ധതിയില്‍ ഇളവുവരുത്തിയത്.
പിഎന്‍ബി തട്ടിപ്പ് അന്വേഷിക്കുന്ന സിബിഐ കഴിഞ്ഞദിവസം റിസര്‍വ് ബാങ്കിന്റെ മൂന്നു ചീഫ് ജനറല്‍ മാനേജര്‍മാരെയും ഒരു ജനറല്‍ മാനേജരെയും ചോദ്യം ചെയ്തിരുന്നു.

RELATED STORIES

Share it
Top