പിഎന്‍ബി തട്ടിപ്പ്: റിപോര്‍ട്ട് പുറത്ത് വിടാന്‍ വിസമ്മതിച്ച് ആര്‍ബിഐ

ന്യൂഡല്‍ഹി: വിവാദമായ പഞ്ചാബ് നാഷനല്‍ ബാങ്ക് വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് ബാങ്കില്‍ നടത്തിയ പരിശോധനാ റിപോര്‍ട്ട് പുറത്തുവിടാന്‍ വിസമ്മതിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സംഭവത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ വിവരങ്ങള്‍ പുറത്തുവിടേണ്ടതില്ലെന്ന വിവരാവകാശ നിയമത്തിലെ വകുപ്പ് ഉപയോഗപ്പെടുത്തിയാണിത്. മാത്രമല്ല, പിഎന്‍ബിയില്‍ 13,000 കോടി രൂപയുടെ തട്ടിപ്പിലേക്കു നയിച്ച സാഹചര്യത്തെ കുറിച്ച് പ്രത്യേക വിവരങ്ങളൊന്നും തന്നെ അതിലില്ലെന്നും വിവരാവകാശ രേഖയ്ക്കുള്ള മറുപടിയില്‍ ആര്‍ബിഐ വ്യക്തമാക്കി.
ഈ വര്‍ഷമാദ്യത്തിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ വായ്പാ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. രത്‌നവ്യാപാരിയായ നീരവ് മോദിയും ബന്ധുവായ മെഹുല്‍ ചോസ്‌കിയുമാണ് തട്ടിപ്പിനു പിന്നില്‍.

RELATED STORIES

Share it
Top