പിഎന്‍ബി ഉദ്യോഗസ്ഥന്‍ സ്വര്‍ണവും വജ്രാഭരണവും കൈപ്പറ്റിയെന്ന് സിബിഐ

ന്യൂഡല്‍ഹി: തട്ടിപ്പിന് സഹായിച്ച പഞ്ചാബ് നാഷനല്‍ ബാങ്കിലെ (പിഎന്‍ബി) ഉദ്യോഗസ്ഥന് നീരവ് മോദി സ്വര്‍ണനാണയങ്ങളും വജ്രാഭരണവും കൈക്കൂലി നല്‍കിയിതായി സിബിഐ.
ബാങ്കിലെ തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ ഉദ്യോഗസ്ഥരുടെ പങ്കിനെക്കുറിച്ചു സംശയം ഉയര്‍ന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരാള്‍ ഇക്കാര്യം സമ്മതിച്ചതായും സിബിഐ കോടതിയില്‍ വ്യക്തമാക്കി. പിഎന്‍ബിയുടെ മുംബൈ ശാഖയിലെ ഫോറെക്‌സ് വിഭാഗത്തില്‍ മാനേജരായി ജോലിചെയ്തിരുന്ന യശ്വന്ത് ജോഷിയാണ് ഇ ക്കാര്യം സിബിഐക്ക് മുന്നി ല്‍ വെളിപ്പെടുത്തിയത്. 60 ഗ്രാം തൂക്കംവരുന്ന രണ്ട് സ്വര്‍ണനാണയങ്ങള്‍, സ്വര്‍ണവും വജ്രവും കൊണ്ട് നിര്‍മിച്ച കമ്മല്‍ എന്നിവയാണു യശ്വന്ത് നീരവില്‍നിന്ന് കൈക്കൂലിയായി വാങ്ങിച്ചത്.
ഇവ യശ്വന്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതായും സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. ബാങ്കിനെ കബളിപ്പിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നിട്ടുണ്ടെന്ന സംശയം ഉറപ്പിക്കുന്നതാണ് ഇതെന്ന് സിബിഐ റിപോര്‍ട്ടില്‍ പറയുന്നു. ജോഷിയെയും മറ്റ് ഉദ്യോഗസ്ഥരെയും കോടതി സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു.  ശനിയാഴ്ച കോടതിയിലാണ് സിബിഐ ഇക്കാര്യം പറഞ്ഞത്.

RELATED STORIES

Share it
Top