പാസ്‌പോര്‍ട്ട് സേവ മൊബൈല്‍ ആപ്പ് വമ്പന്‍ ഹിറ്റ്്‌

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സ്വന്തമാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രവിദേശകാര്യമന്ത്രാലയം നടപ്പാക്കിയ പാസ്‌പോര്‍ട്ട് സേവ’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വമ്പന്‍ ഹിറ്റ്.
രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഉപയോക്താവിന് സൗകര്യം ഒരുക്കുന്ന ആപ്പിലൂടെ രണ്ടു ദിവസംകൊണ്ട് 10 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്തത്.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ബുധനാഴ്ച പാസ്‌പോര്‍ട്ട് സേവാ ദിവസ് വേളയിലാണ് ഈ പദ്ധതിക്കു തുടക്കംകുറിച്ചത്. ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് പാസ്‌പോര്‍ട്ടുകള്‍ക്കായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും.
ആപ്പില്‍ നല്‍കുന്ന വിലാസത്തില്‍ പോലിസ് വെരിഫിക്കേഷന്‍ നടത്തും. ഈ വിലാസത്തില്‍ത്തനെ പാസ്‌പോര്‍ട്ട് ലഭിക്കും.

RELATED STORIES

Share it
Top