പാസ്‌പോര്‍ട്ട് വിവാദം: ദമ്പതികള്‍ നല്‍കിയ മേല്‍വിലാസം തെറ്റെന്ന് പോലിസ്‌

ലഖ്‌നോ: പാസ്‌പോര്‍ട്ട് പുതുക്കാനായി തന്‍വി സേത്തും ഭര്‍ത്താവും നല്‍കിയ മേല്‍വിലാസം തെറ്റെന്ന് ലഖ്‌നോ പോലിസ്. മിശ്രവിവാഹിതരായ ദമ്പതികളോട് പാസ്‌പോര്‍ട്ടിനായി ഹിന്ദുമതം സ്വീകരിക്കാന്‍ ഓഫിസര്‍ ആവശ്യപ്പെട്ട കേസിലാണ് പുതിയ വെളിപ്പെടുത്തല്‍. മുസ്‌ലിമായ ഭര്‍ത്താവ് മുഹമ്മദ് സിദ്ദീഖി മതംമാറിയാല്‍ മാത്രമേ തനിക്കും പാസ്‌പോര്‍ട്ട് പുതുക്കിനല്‍കൂവെന്ന് പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തിലെ ഓഫിസര്‍ വികാസ് മിശ്ര പറഞ്ഞെന്നാണു തന്‍വി സേത്തിന്റെ പരാതി.
ഒരു വര്‍ഷത്തോളമായി നോയിഡയില്‍ താമസിക്കുന്ന തന്‍വി രേഖകളില്‍ ലഖ്‌നോ എന്നാണു രേഖപ്പെടുത്തിയതെന്ന് പോലിസ് പറയുന്നു. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്ന മേല്‍വിലാസത്തില്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും താമസിക്കേണ്ടതുണ്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും ഇവര്‍ക്ക് പാസ്‌പോര്‍ട്ട് അനുവദിക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top