പാസ്‌പോര്‍ട്ട് തടഞ്ഞതിനാല്‍ ഇന്ത്യയില്‍ എത്താനാവില്ല: മെഹുല്‍ ചോക്‌സി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞുവച്ചതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും ഇന്ത്യയിലേക്കു മടങ്ങിവരാന്‍ സാധിക്കില്ലെന്ന് സിബിഐയോട് മെഹുല്‍ ചോക്‌സി. അധികൃതര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനാല്‍ താന്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന അവസ്ഥയിലല്ല. പാസ്‌പോര്‍ട്ട് നിയമം 103 (സി) അനുസരിച്ച് റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് തന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയിരിക്കുന്നു.
അതിന്റെ കാര്യകാരണങ്ങള്‍പോലും തന്നെ അറിയിച്ചിട്ടില്ല. പിന്നെ എങ്ങനെ തനിക്ക് ഇന്ത്യയിലേക്കു വരാനാവുമെന്ന്് ചോക്‌സി ചോദിക്കുന്നു. പഞ്ചാബ് നാഷനല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പു കേസില്‍ ചോദ്യംചെയ്യലിനായി ഹാജരാവാന്‍ ഗീതാഞ്ജലി ഗ്രൂപ്പ് ഉടമ മെഹുല്‍ ചോക്‌സിയോട് ആവശ്യപ്പെട്ടിരുന്നു. സിബിഐ നോട്ടീസിന് ചോക്‌സി നല്‍കിയ മറുപടിയിലാണ് ഇന്ത്യയിലേക്കു വരാന്‍ സാധിക്കില്ലെന്നു വ്യക്തമാക്കിയത്. ദൂരയാത്ര ചെയ്യാന്‍ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല താനെന്നും സിബിഐക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ ചോക്‌സി പറയുന്നു. ആേ
രാഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇപ്പോള്‍ ചികില്‍സയിലാണ്്. ഹൃദയസംബന്ധമായ ശസ്ത്രക്രിയ ഫെബ്രുവരി ആദ്യം നടന്നിരുന്നു. അതുസംബന്ധിച്ച തുടര്‍ചികില്‍സ ഇനിയും പൂര്‍ത്തിയായിട്ടില്ല. നാലു മുതല്‍ ആറു മാസം വരെ യാത്രചെയ്യരുതെന്നാണ് ഡോക്ടറുടെ നിര്‍ദേശമെന്നും ചോക്‌സി അവകാശപ്പെട്ടു.
ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തനിക്ക് മതിയായ ചികില്‍സ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ട്. മാധ്യമവിചാരണ നേരിടാനുള്ള സാധ്യതയും തന്റെ വീട്ടുകാര്‍ സുരക്ഷിതരായിരിക്കില്ലെന്ന ആശങ്കയും ഇന്ത്യയിലേക്കു മടങ്ങുന്നതില്‍ നിന്നു പിന്തിരിപ്പിക്കുന്നതായും സന്ദേശത്തില്‍ പറയുന്നു.

RELATED STORIES

Share it
Top