പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ഇനി മൊബൈല്‍ ആപ്പ്


ദില്ലി: പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ക്കായി വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കി. രാജ്യത്തെവിടെനിന്നും പാസ്‌പോര്‍ട്ടിനായി ഇതിലൂടെ അപേക്ഷിക്കാമെന്ന് ആപ്പ് പുറത്തിറക്കിക്കൊണ്ട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം മറ്റ് നടപടി ക്രമങ്ങളും ആപ്പിലൂടെ തന്നെ പൂര്‍ത്തിയാക്കാം. ആപ്ലിക്കേഷനില്‍ കൊടുത്ത മേല്‍വിലാസത്തില്‍ പോലീസ് വേരിഫിക്കേഷന്‍ നടത്തുകയും  ഇതേ മേല്‍വിലാസത്തില്‍ത്തന്നെ പാസ്‌പോര്‍ട്ട് അയച്ച് തരികയും ചെയ്യും.

RELATED STORIES

Share it
Top