പാസ്‌പോര്‍ട്ടില്‍ ജനന തിയ്യതി തിരുത്തുന്നതിന് നിയന്ത്രണം

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ടിലെ ജനന തിയ്യതി തിരുത്തുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.
ഇതനുസരിച്ച് ജനന തിയ്യതി തെറ്റാണെങ്കില്‍ തിരുത്താന്‍ പാസ്‌പോര്‍ട്ട് അനുവദിച്ച് അഞ്ചു വര്‍ഷത്തിനുള്ളിലാണെങ്കില്‍ ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷിക്കണം. തെറ്റായ വിവരം നല്‍കി പാസ്‌പോര്‍ട്ട് എടുത്തതിനുള്ള പിഴയും ഈടാക്കും.
പാസ്‌പോര്‍ട്ട് അനുവദിച്ച് അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ജനന തിയ്യതി തിരുത്താനുള്ള അപേക്ഷ പരിഗണിക്കില്ല. അതേസമയം, പാസ്‌പോര്‍ട്ട് എടുക്കുന്ന സമയത്ത് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തവര്‍ക്ക് ഇതില്‍ ഇളവുണ്ട്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ രക്ഷിതാക്കളുടെ സമ്മതപത്രം വേണം.

RELATED STORIES

Share it
Top